സഹകരണജീവനക്കാർക്ക് വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് ജലവിഭവവകുപ്പ്മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി
സംസ്ഥാനത്തെ സഹകരണ വകുപ്പ് ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മീനച്ചിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ്സ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ്സ് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻവിച്ചാട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. സർക്കാർ നിർദ്ധേശ പ്രകാരം സാമൂഹിക പെൻഷൻ, ഭക്ഷ്യ - മരുന്ന് കിറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നവരാണ് സഹകരണ ജീവനക്കാർ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കളക്ഷൻ ഏജൻ്റുമാർ, നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, ലാബ് ജീവനക്കാർ എന്നിവർക്കും വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും നിവേദനത്തിൽ പറയുന്നു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment