ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ ചർച്ച നടന്നു
ടീം കോ-ഓപ്പറേറ്റീവിന്റെ പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു.

മാള ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ), കവളങ്ങാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം),ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ഇടുക്കി), എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. മാള ടൌൺ കോ -ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന സോളാർ സംബന്ധമായ ചർച്ചയിൽ പ്രസിഡന്റ് അഡ്വ. പോളി, സെക്രട്ടറി ഷാജു വാഴപ്പിള്ളി, വൈസ്. പ്രസിഡന്റ് ഷംല സുബ്രഹ്മണ്യൻ, ഡയറക്ടർമാരായ സന്തോഷ് ആട്ടപ്പിള്ളി, ധന്യ ഹരിദാസ്, സോളാർ ടെക്നിക്കൽ ടീം അംഗങ്ങളായ ഷാബു, ബിനു എന്നിവരും പങ്കെടുത്തു. കവളങ്ങാട് ബാങ്ക് പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി മധു സൂദനൻ. ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി അമൽ, ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. മധു ചെമ്പേരിക്കൊപ്പം സഹകരണരംഗം ചീഫ് എഡിറ്റർ പി. കെ. പ്രിയയും ചർച്ചകൾക്ക് നേതൃത്വം നൽകി.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment