ടീം കോപ്പറേറ്റീവിൻ്റെ സഹകരണ പഠനയാത്ര സമാപിച്ചു

 തൃശൂര്‍: ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തിയ സഹകരണ പഠനയാത്ര സമാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മികച്ച എട്ട് സഹകരണ സ്ഥാപനങ്ങൾ സംഘത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൊപ്പം സർവ്വീസ് സഹകരണ ബാങ്ക്, കാരശ്ശേരി വനിതാ സഹകരണ സംഘം, ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക്,  ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കേരള ദിനേശ്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറൽ കോപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളാണ്  സംഘം സന്ദർശിച്ചത്. 

കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.പി രാമദാസ് സഹകരണ പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. പഠനയാത്രയുടെ ഭാഗമായി കാരശ്ശേരി വനിതാ സഹകരണ സംഘം നേതൃത്വം നൽകുന്ന യു പി സ്കൂൾ, ഫിറ്റ്നസ് സെൻ്റർ എന്നിവ സംഘം സന്ദർശിച്ചു.

ബാങ്കിങ്ങിന് പുറമെ, വൈവിധ്യവത്ക്കരണത്തിൽ വേറിട്ട മാതൃക തീർക്കുന്ന 
ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്കിൽ,  ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്ന് പ്രവർത്തിക്കുന്ന   ലാബ്, ഫിസിയോ തെറാപ്പി സെൻ്റർ,  കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ  കുറഞ്ഞ നിരക്കിൽ കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്ന  അഗ്രോ ഷോപ്പ്, പ്ലാൻ്റ്  ടിഷ്യു കൾച്ചർ ഡിവിഷൻ എന്നിവയും സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. മലപ്പുറം ജില്ലയിലെ പുന്നപ്പാല സർവ്വീസ് സഹകരണ ബാങ്കിൽ പുതുതായി  ആരംഭിച്ച ഇ വി ചാർജിംഗ് സ്റ്റേഷനും പ്രവർത്തനങ്ങളും സംഘം  മനസിലാക്കി.  


കണ്ണൂർ ജില്ലയിൽ   ചിറക്കൽ സർവീസ് സഹകരണ ബാങ്ക്,  കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും കേരള ദിനേശുമാണ്  സഹകരണ പഠനയാത്രയുടെ ഭാഗമായി  സന്ദർശിച്ചത്. 


ചിറക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ  വൈവിധ്യവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി   ആരംഭിച്ച ഇ വി ചാർജിംഗ് സ്റ്റേഷൻ, സ്കൂൾ, ഗാർഡൻ എന്നിവ  സംഘം സന്ദർശിച്ചു. തുടർന്ന് കേരള ഫോക് ലോർ അക്കാദമി, മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  

കേരള ദിനേശിൽ, ചെയർമാൻ എം.കെ ദിനേശ് ബാബുവിൻ്റെ നേതൃത്വത്തിൽ  പഠനയാത്രാ സംഘത്തെ സ്വീകരിച്ചു. ദിനേശ് ഐ ടി യൂണിറ്റ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റ്, അപ്പാരൽ യൂണിറ്റ്, അഞ്ചരക്കണ്ടിയിലെ കോക്കനട്ട് പ്രൊസസിംഗ് യൂണിറ്റ് എന്നിവയിൽ  സംഘം സന്ദർശനം നടത്തി. തുടർന്ന് കതിരൂർ സർവീസ് സഹകരണ ബാങ്കിലെത്തിയ പഠനയാത്രാ സംഘം ഇ വി  ചാർജിംഗ് സ്റ്റേഷൻ, ജിംനേഷ്യം, ടർഫ്, നീതി ലാബ് എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്കിലാണ്  പഠന യാത്ര  സമാപിച്ചത്.  ബാങ്കിൻ്റെ കീഴിലുള്ള ഓഡിറ്റോറിയം,  റൂമുകൾ എന്നിവിടങ്ങളിലും സന്ദർശനത്തിൻ്റെ ഭാഗമായി സംഘം എത്തി.


ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചത്. സഹകരണ ചർച്ചകൾ, സംവാദങ്ങൾ, ക്ലാസുകൾ എന്നിവയും നടന്നു. രണ്ടാംഘട്ട സഹകരണ യാത്ര നവംബറിൽ നടക്കും.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here