ദിനേശ് ഫുഡ്‌സിൽ നിർമ്മിച്ച IBR ബോയിലറിന്റെ പ്രവർത്തനം ആരംഭിച്ചു
കേരള ദിനേശിന്റെ വൈവിധ്യവല്‍ക്കരണ യൂണിറ്റായ "തൊട്ടട ദിനേശ് ഫുഡ്‌സില്‍" പുതുതായി നിര്‍മ്മിച്ച IBR ബോയിലറിന്റെ പ്രവര്‍ത്തന ഉദ്ഘാടനംതൊട്ടട യൂണിറ്റില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. സംഘം ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. പ്രതിദിനം 1200 ലിറ്റര്‍ തേങ്ങാപാല്‍ ഉല്‍പന്നങ്ങളായ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുവാന്‍ ഉതകുന്നരീതിയിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍, സംഘം ഡയറക്ടര്‍മാരായ വാഴയില്‍ സതി, കെ. ഗൗരി എന്നിവരും പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment