സഹകരണ സംഘങ്ങളുടെ നിക്ഷേപം സ്വീകരിക്കലും അംഗങ്ങളുടെ വായ്പ തിരിച്ചടവും; അറിഞ്ഞിരിക്കണം ഈ നിയന്ത്രണങ്ങള്‍
സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും നിക്ഷേപം തിരികെ നല്‍കുന്നതിനും അംഗങ്ങള്‍ വായ്പ സ്വീകരിക്കുന്നതും തിരിച്ചടക്കുന്നതിനും ആദായ നികുതി നിയമത്തിലെ 269 എസ് എസ്, 269 ടി വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ
സ്വീകരിക്കുന്നതിലുള്ള നിയന്ത്രണം
ആദായ നികുതി നിയമത്തിലെ 269 എസ് എസ് വകുപ്പിലെ വ്യവസ്ഥയനുസരിച്ച് ഒരാള്‍ മറ്റൊരാളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോള്‍ മുമ്പ് സ്വീകരിച്ച നിക്ഷേപത്തില്‍ മടക്കി നല്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയും ഇപ്പോള്‍ നിക്ഷേപമായി സ്വീകരിക്കുന്ന തുകയുമടക്കം 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി സ്വീകരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം ഇടപാടുകള്‍ക്ക് അക്കൗണ്ട് പേയീ ചെക്ക്, അക്കൗണ്ട് പേയീ ബാങ്ക് ഡ്രാഫ്റ്റ്, ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇലക്ടോണിക് ക്ലിയറിംഗ് സിസ്റ്റം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് , നെറ്റ് ബാംങ്കിംഗ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം ആധാര്‍ പേ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് രീതികള്‍ സ്വീകരിക്കേണ്ടതാണ്.
മേല്‍പറഞ്ഞ നിബന്ധനയില്‍ നിന്ന് സര്‍ക്കാര്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിഞ്ജാപനത്തിലൂടെ പ്രഖാപിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന രണ്ടുപേര്‍ക്കും കാര്‍ഷിക വരുമാനം ഉണ്ടായിരിക്കുകയും ഇവര്‍ക്ക് രണ്ടുപേര്‍ക്കും നികുതി നല്‍കേണ്ടതായ വരുമാനം ഇല്ലാതിരിക്കുകയും ആണെങ്കില്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമല്ല.
2023 ഫിനാന്‍സ് ആക്ടിലൂടെ 269 എസ്എസ് വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളേയും ഈ സംഘങ്ങളില്‍ നിന്ന് അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളേയും സംബന്ധിച്ചിടത്തോളം 20000 രൂപ എന്നത് 2 ലക്ഷം രൂപ എന്നാക്കിയിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരികെ നല്‍കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ തിരിച്ചടക്കുന്നതിലുള്ള നിയന്ത്രണം
ആദായ നികുതി നിയമത്തിലെ 269 ടി വകുപ്പിലെ വ്യവസ്ഥയനുസരിച്ച് നിക്ഷേപം തിരികെ നല്‍കുമ്പോഴും ഇത്തരം വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. തിരികെ നല്‍കുന്ന നിക്ഷേപ സംഖ്യയോ, നിക്ഷേപത്തില്‍ പലിശയടക്കം മടക്കി നന്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയോ 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി നല്‍കാന്‍ പാടില്ല.
2023 ലെ ഫിനാന്‍സ് ആക്ടിലൂടെ 269 ടി വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങള്‍ മടക്കികൊടുക്കുമ്പോഴും ഈ സംഘങ്ങളില്‍ നിന്ന് അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളുടെ തിരച്ചടവ് സംബന്ധിച്ചിടത്തോളവും 20000 രൂപ എന്നത് 2 ലക്ഷം രൂപയാക്കിയിട്ടുണ്ട്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച 269 എസ് എസ് വകുപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിന് ഈ വ്യവസ്ഥ ബാധകമല്ല.
സ്ഥിര നിക്ഷേപങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കിലും കമ്പനികളല്ലാത്തവരെ സംബന്ധിച്ചിടത്തോളം എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു എന്ന് നിയമത്തിലുണ്ട്. ബാങ്കുകള്‍ക്ക് നിക്ഷേപകന്റെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട് എന്നിവയില്‍ ക്രെഡിറ്റ് ചെയ്ത് മേല്‍പറഞ്ഞ വ്യവസ്ഥ പാലിക്കാതെ നിക്ഷേപങ്ങള്‍ മടക്കി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ചുരുക്കത്തില്‍ സഹകരണ ബാങ്ക് അല്ലാത്ത ഒരു സഹകരണ സംഘത്തിന് 2 ലക്ഷം രൂപ നിക്ഷേപമുള്ള ഒരു അംഗത്തില്‍ നിന്ന് പണമായി കൂടുതലായി നിക്ഷേപമൊന്നും സ്വീകരിക്കാനോ പണമായി നിക്ഷേപം മടക്കി നല്‍കാനോ ഇനി കഴിയില്ല. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ആണെങ്കിലും എഫ് ഡി ആണെങ്കിലും ഇത് ബാധകമാണ്. നിയമം ലംഘിച്ചാല്‍ 100 ശതമാനം തുക് പിഴയായി ഈടാക്കും.
അംഗങ്ങള്‍ക്ക് വായ്പ സ്വീകരിക്കുന്നത്തിനും തിരിച്ചടക്കുന്നതിനും നിയന്ത്രണമുള്ളതിനാല്‍ 2 ലക്ഷം രൂപയോ കൂടുതലോ പണമായി സ്വീകരിക്കുകയോ തിരിച്ചടക്കുകയോ ചെയ്താല്‍ 100 ശതമാനം തുക അവര്‍ പിഴയടക്കേണ്ടി വന്നേക്കാം.
2023 ലെ ഫിനാന്‍സ് അക്ടിലൂടെ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥകള്‍ക്ക് മുന്നെ നിലവിലിരുന്ന 269 എസ് എസ്, 269 ടി വകുപ്പുകളിലെ നിയമവ്യവസ്ഥകള്‍ സഹകരണ സംഘങ്ങള്‍ അംഗങ്ങളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ബാധകമല്ലെന്നുള്ള ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണലുകളുടെ വിധികള്‍ ഇതോടെ അപ്രസക്തമായിരിക്കുകയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment