സഹകരണ മേഖല പുതിയ കാലത്തിന്റെ ബദൽ സാധ്യത : മുഖ്യമന്ത്രി
ഒരേ സമയം വിവിധ മേഖലകളിൽ നിന്നുള്ള ആക്രമണങ്ങൾ നേരിട്ടിട്ടും സഹകരണ
മേഖല പിടിച്ചു നിന്നത് ജനങ്ങൾക്ക് ഇതിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ് ,അത്
കൊണ്ട് തന്നെ സഹകരണ മേഖല പുതിയ കാലത്തിന്റെ സാധ്യതയാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ . 68-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം
ഉദ്ഘടാനവേളയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.ലോകത്ത് 279 ദശലക്ഷം പേരുടെ
പ്രധാന വരുമാന മാർഗ്ഗം സഹകരണ മേഖലയിൽ നിന്നുമാണ്,ഗ്രാമീണ മേഖലയുടെ
അത്താണിയായ സഹകരണ ബാങ്കുകളെ ഏതോ സ്വകാര്യ ബ്ലേഡ് സ്ഥാപനം പോലെയാണ് ചിലർ
വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.നോട്ട് നിരോധനവും,പ്രളയവും ,കോവിഡ്
മാന്ദ്യവും,ആസൂത്രിത ആക്രമണങ്ങളും ,സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന
നിയമ നിർമ്മാണവും എല്ലാം തന്നെ ശ്വാസം മുട്ടിക്കുന്നതാണെങ്കിലും സഹകരണ
മേഖല സജീവമായ പ്രവർത്തനത്തിലൂടെ ഉണർവോടെ മുന്നോട്ട്
പൊയ്ക്കൊണ്ടിരിക്കുകയാണ്.മലയാളികളെ സംബന്ധിച്ചു സഹകരണ മേഖല ഒരു ജീവിത
രീതിയാണ് ,അത് സാധാരണക്കാരന്റെ ദൈനം ദിന ജീവിതവുമായി ഇഴചേർന്നു കിടക്കുന്നു
ഈ തിരിച്ചറിവാണ് 68-മത് സഹകരണ വാരാഘോഷത്തിന്റെ പ്രസക്തിയെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
സഹകരണ വകുപ്പ് മന്ത്രി വി .എൻ
.വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്
സഹകരണ മേഖലയിലെ നേതാക്കൾ ,ഉദ്യോഗസ്ഥർ ,ജീവനക്കാർ തുടങ്ങിയവരും
പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment