ടീം കോ -ഓപ്പറേറ്റീവിന് കാക്കൂർ സഹകരണ ബാങ്കിന്റെ അംഗീകാരം
കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രത്യേക അംഗീകാരം പ്രഡിഡന്റ് അനിൽ ചെറിയാനിൽ നിന്നും ടീം കോ - ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ഏറ്റു വാങ്ങി.
കാക്കൂർ സഹകരണ ബാങ്കിന്റെ നബാർഡ് SRF സ്കീം പ്രകാരമുള്ള " കാർഷിക മൂല്ല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രൊസസിങ് യുണിറ്റിന് " വേണ്ട DPR തയ്യാറാക്കിയത് ടീം കോ -ഓപ്പറേറ്റീവ് ആയിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ട് കേരള ബാങ്കിന് സമർപ്പിച്ചപ്പോൾ വളരെ നല്ല അഭിപ്രായം ലഭിക്കുകയുണ്ടായി. ഇതിനു ശേഷം കേരളാ ബാങ്കിന്റെ തന്നെ നിർദേശ പ്രകാരം " റോസ്സ്റ്റഡ് വെളിച്ചണ്ണ" നിർമ്മാണ യുണിറ്റിന്റെ പ്രോജക്റ്റും ടീം കോ -ഓപ്പറേറ്റീവ് ഭംഗിയായി ചെയ്ത് കൊടുക്കുകയുണ്ടായി.
അതിന്റെ ഭാഗമായാണ് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സെക്രട്ടറി ശ്രീദേവി അന്തർജനം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ടീം കോ -ഓപ്പറേറ്റിവിന് അംഗീകാരം നൽകിയത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment