നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് 16,828 പേർക്ക് തൊഴിൽ നൽകി : വി .എൻ .വാസവൻ
സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ 16,828 പേർക്കാണ് തൊഴിൽ നൽകിയതെന്ന് മന്ത്രി വി .എൻ .വാസവൻ . പ്രാഥമിക സഹകരണ സംഘങ്ങളിൽ 151 പേർക്ക് സ്ഥിരം നിയമനം നല്കി. കേരള ബാങ്കിൽ 13 സ്ഥിരം നിയമനങ്ങളും നല്കി. കേരള ബാങ്കിൽ മാത്രം 10,093 സംരംഭക തൊഴിൽ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിര്ദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പില് 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തില് 6540 തൊഴില് അവസരങ്ങൾ സൃഷ്ടിച്ചുവെന്നും വി .എൻ .വാസവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില് 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേർക്കാണ് തൊഴിൽ അവസരങ്ങൾ ഒരുക്കി നല്കിയത്. തൃശ്ശൂര് 597, എറണാകുളം 563, കണ്ണൂര് 533, ആലപ്പുഴ 503, പാലക്കാട് 414, കാസർഗോഡ് 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനയാണ് സഹകരണ വകുപ്പ് ഒരുക്കിയ തൊഴിൽ അവസരങ്ങൾ . കര്മ്മ പദ്ധതി പൂർത്തിയാക്കുന്നതിനു മുമ്പ് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. യുവജനങ്ങളാണ് സംരംഭകത്വ മേഖലയിൽ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങൾ പ്രാദേശിക സ്റ്റാര്ട്ട് അപ്പുകളായി മാറും.
സഹകരണ വകുപ്പ് മുന്നോട്ട് വച്ച ആശയവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിച്ചു. കൃത്യമായ പദ്ധതികളുമായി എത്തിയവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയ ബന്ധിതമായി നല്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ പരിശോധനകളിലൂടെ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് സഹകരണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നൂറു ദിന കര്മ്മ പദ്ധതിയുടെ ഭാഗമാക്കിയത്. 10 വനിതാ സഹകരണ സംഘങ്ങൾക്ക് സംരഭകത്വം ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ വീതം നല്കിയതിനു പിന്നാലെ 27 യുവജന സഹകരണ സംഘങ്ങളും ആരംഭിച്ചിരുന്നു. സേവന മേഖലയിൽ പ്രവര്ത്തിക്കുന്ന യുവജന സഹകരണ സംഘങ്ങളിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമായി. പ്രവര്ത്തനം കൂടുതല് സജീവമാകുന്നതോടെ പ്രാദേശിക തലത്തിൽ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളായി യുവജന സംഘങ്ങൾ മാറും. നൂറു ദിന കര്മ്മപദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പില് പ്രഖ്യാപിച്ച അഞ്ച് പദ്ധതികളില് നാല് പദ്ധതികളും പൂര്ത്തിയാക്കിയിട്ടുണ്ട്. തൃശ്ശൂര് പഴയന്നൂരിലെ കെയർ ഹോം പദ്ധതിയും പൂർ ത്തിയായി വരുന്നു. അവസാനഘട്ട പ്രവര്ത്തനങ്ങൾ പൂർ ത്തിയാക്കി അര്ഹതപ്പെട്ടവര്ക്ക് വീടുകൾ കൈമാറാൻ തയ്യാറെടുക്കുകയാണ്. ഇതോടെ നൂറു ദിന കര്മ്മ പദ്ധതിയില് സഹകരണ വകുപ്പ് നൂറു ശതമാനം പ്രവർ ത്തനങ്ങളും പൂര്ത്തിയാക്കുമെന്നും വി .എൻ .വാസവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment