PSC ഇന്റർവ്യൂ ജൂലൈ 15 മുതൽ
വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂകൾ ജൂലൈ 15ന് പുനരാരംഭിക്കാനും സർക്കാർ ഉദ്യോഗസ്ഥരുടെ സർവീസ് വെരിഫിക്കേഷൻ ജൂലൈ മൂന്നിന് തുടങ്ങാനും പിഎസ്സി യോഗം തീരുമാനിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഇന്റർവ്യൂ കാര്യത്തിൽ തീരുമാനമായില്ല. ഇത് ഓണത്തിന് ശേഷമേ നടക്കൂ.
രണ്ട് തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തുo. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജേർണലിസം), എറണാകുളം ജില്ലയിലെ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ തസ്തികയിലേക്കാണ് ഓൺലൈൻ പരീക്ഷ നടത്തുക. ആസൂത്രണ ബോർഡിൽ ചീഫ് (ഇവാല്വേഷൻ ഡിവിഷൻ ) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment