ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ മേലാറ്റൂർ സഹകരണ ബാങ്ക് : പഠന സന്ദർശന യാത്ര നടത്തി
മേലാറ്റൂർ സർവീസ് സഹകരണ ബാങ്ക് ടീം കോ -ഓപ്പറേറ്റീവിന്റെ
നേതൃത്വത്തിൽ
പഠന സന്ദർശന യാത്ര നടത്തി
.ബാങ്ക് സെക്രട്ടറി ബി .മുസമ്മിൽ ഖാൻ ,ഭരണസമിതി അംഗങ്ങൾ ജീവനക്കാർ,ജെ
.എൽ .ജി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങി 28 പേരടങ്ങുന്ന സംഘമാണ് തിരൂർ സർവീസ്
കോ -ഓപ്പറേറ്റീവ് ബാങ്ക്( തൃശൂർ ) പറവൂർ -വടക്കേക്കര സർവീസ് കോ
-ഓപ്പറേറ്റീവ്( എറണാകുളം) എന്നീ ബാങ്കുകളുടെ കീഴിലുള്ള ജെ .എൽ .ജി
സംരംഭങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും,പഠിക്കുന്നതിനുമായി
എത്തിയത്.

തിരൂർ ബാങ്കിന്റെ ജെ .എൽ .ജി സംരംഭങ്ങൾ,സൂപ്പർ മാർക്കറ്റ്
,പറവൂർ-വടക്കേക്കര ബാങ്കിന്റെ ജെ എൽ ജി സംരംഭങ്ങൾ, നഴ്‌സറി,അഗ്രോ സർവീസ്
സെന്റർ എന്നിവ കണ്ടു മനസ്സിലാക്കിയ അംഗങ്ങൾക്ക് സംരംഭകർ പ്രവർത്തനങ്ങൾ
വിശദീകരിച്ചു.
ഇരിങ്ങാലക്കുടയിലുള്ള കാർഷിക സംസ്കരണ
യന്ത്രങ്ങളുടെ നിർമ്മാണ യൂണിറ്റും സന്ദർശിച്ചു.


തിരൂർ ബാങ്കിൽ ജീവനക്കാരൻ
ഷിന്റോ ലാസർ ,സൂപ്പർമാർക്കറ്റ് മാനേജർ പി .എ .സുരേഷ്. പറവൂർ -വടക്കേക്കര
ബാങ്ക് പ്രസിഡൻറ് എ.ബി.മനോജ്,ജെ .എൽ.ജി കോ -ഓർഡിനേറ്റർ ഉല്ലാസ്, ജീവനക്കാർ
എന്നിവർ ചേർന്നാണ് മേലാറ്റൂർ സഹകരണ ബാങ്ക് പ്രതിനിധികളെ സ്വീകരിച്ചത്.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ -ഓർഡിനേറ്റർ ശ്യാം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment