കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് :മലപ്പുറം ജില്ലാ സമ്മേളനം നടന്നു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34-ാമത് മലപ്പുറം ജില്ലാ സമ്മേളനം എ. പി. അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ആശ്രയിക്കുന്നത് ഏറെയും ഗ്രാമീണ ജനതയും സാധരണക്കാരുമാണ്. സർക്കാർ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയും സഹകരണമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ മുഖ്യപങ്കും ഈ മേഖലയുടേതാണ്. എന്നാൽ ഉത്തരവാദിത്തത്തോടെ ഈ മേഖലയെ സംരക്ഷിക്കേണ്ട കേന്ദ്ര -കേരള സർക്കാരുകളുടെ പല പ്രവർത്തനങ്ങളും ഈ മേഖലയുടെ പുരോഗതിക്കെതിരാണ്. ഇവയെയൊക്കെ അതിജീവിച്ചുകൊണ്ട് ഈ മേഖലക്ക് ഒരു കോട്ടവും തട്ടാതെ കാത്തുരക്ഷിക്കേണ്ട കടമ സഹകരണ ജീവനക്കാർക്കുണ്ട്. അതിനായി എംപ്ലോയീസ് ഫ്രണ്ട് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ ഒ. സി. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വി. അനിൽകുമാർ, കെ. അലവി, ടി. പി. രമാദേവി, ഷക്കീല എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രൊഫഷണൽ എക്സല്ലൻസ് എന്ന വിഷയത്തിൽ പി. വി. സുരേന്ദ്രനാഥ് മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു .മുൻ ഡി. സി. സി. പ്രസിഡന്റ് അന്തരിച്ച വി. വി. പ്രകാശിന്റെ സ്മരണിക എ. പി. അനിൽകുമാർ പ്രകാശനം ചെയ്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment