സംസ്ഥാനത്ത് ഇനി മുതൽ ഇ - പട്ടയങ്ങൾ
സംസ്ഥാനത്ത് ഇനി മുതല്‍ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യും. ക്യു ആർ കോഡും ഡിജിറ്റൽ ഒപ്പുമുള്ളതാണ് ഇ- പട്ടയങ്ങൾ. പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റ സെന്ററിൽ നഷ്ടപ്പെടാത്ത രീതിയിൽ സൂക്ഷിക്കും. ആദ്യ ഇ - പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് മന്ത്രി കെ രാജൻ നിർവഹിച്ചു.
ആദ്യ ഘട്ടമായി ലാന്റ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയസര്‍ട്ടിഫിക്കറ്റുകളാണ് ഇ-പട്ടയയങ്ങളാക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് പട്ടയങ്ങളും ഇ-പട്ടയങ്ങളായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇ-പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്ട് വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചതിനു ശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ നടത്താം. പട്ടയങ്ങളുടെ ആധികാരികത ക്യൂ ആര്‍ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താമെന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും. ഇ-പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment