കോവിഡിനെ പ്രതിരോധിക്കാനും പെരിങ്ങണ്ടുർ ബാങ്ക്
കോവിഡ് അതിജീവന പ്രവർത്തനങ്ങളിൽ നാടിന് രക്ഷാകവചമൊരുക്കിയ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ അംഗീകാരം.
എന്നും ജനങ്ങൾക്കൊപ്പം എന്ന പ്രവർത്തന നിലപാടുമായി കോവിഡ് അതിജീവന പ്രവർത്തനങ്ങളിലും വ്യാപൃതമായ ബാങ്ക് നിരവധി പേർക്ക് കൈത്താങ്ങൊരുക്കി മാതൃകയായി.
സാമൂഹിക അടുക്കളയിലും അതിഥി തൊഴിലാളികൾക്കുള്ള അടുക്കളയിലും ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചുനൽകുന്നതിനു പുറമെ ആശുപത്രി മെസ്സിലേക്കും പച്ചക്കറികളും ധാന്യങ്ങളും എത്തിച്ചുകൊടുത്തു. ശുചീകരണത്തിന് കുമ്മായം, ബ്ലീച്ചിങ് പൗഡർ, സാനിറ്റൈസർ എന്നിവയും നൽകി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുവേണ്ടി മെഡിക്കൽ കോളേജിലേക്ക് പ്രാണാ ബെഡുകളും സംഭാവന ചെയ്തു.
തുടക്കത്തിൽ 30,000 മാസ്ക് പ്രത്യേക തയ്യൽ യൂണിറ്റ് സജ്ജമാക്കി മുനിസിപ്പൽ പ്രദേശത്ത് വിതരണം ചെയ്തു. കൺസ്യുമർ ഫെഡിലേക്കും മറ്റും ആദ്യ സമയത്ത് മാസ്ക് എത്തിച്ചത് ഇവിടെനിന്നാണ്.
കാർഷിക മേഖലയുടെ ഉണർവിനും അതിജീവനത്തിനും ബാങ്ക് ഒട്ടേറെ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും കർഷകർക്ക് താങ്ങാവുന്നതിനും ആടും കൂടും പദ്ധതി, കോഴിയും കൂടും പദ്ധതി, പച്ചക്കറി വികസന പദ്ധതി എന്നവയ്ക്കു വേണ്ടി രണ്ടു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പയായി ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഗ്രീൻ മൈത്രി സൂപ്പർ മാർക്കറ്റ് വഴി വിപണിയും ഒരുക്കുന്നു.
ബാങ്കിലേയും അനുബന്ധ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാല് ലക്ഷം രൂപയാണ് ബാങ്ക് ഇതുവരെ ചെലവഴിച്ചത്.
ദുരിത കാലത്ത് സഹായവുമായി എത്തുന്ന ബാങ്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment