കുതിച്ചുയര്‍ന്ന് സഹകരണ ബാങ്ക് ഐഡിആര്‍ : റിസര്‍വ്വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ ഇങ്ങനെ
സഹകരണ ബാങ്കുകളുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപ അനുപാതം ( ഐ ഡി ആര്‍ ) 61.9% ആയി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ ബാങ്കുകളുടെ ഐ ഡി ആര്‍ 40.4 ശതമാനമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ചാണിത്.
ആര്‍ബിഐ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1,982 ബാങ്കുകളില്‍ 1,843 എണ്ണം സഹകരണ ബാങ്കുകളാണ്. ബാക്കി 139 എണ്ണം പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യമേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), പേയ്മെന്റ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകളാണ്.
സഹകരണ സ്ഥാപനങ്ങളില്‍, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകള്‍ 65.1% എന്ന ഇന്‍ഷ്വര്‍ നിക്ഷേപ അനുപാതം രേഖപ്പെടുത്തി. ഡിസ്ട്രിക് സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കുകള്‍ 64.3% ഐ ഡി ആറും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 42.2% എന്ന കുറഞ്ഞ ഐ ഡി ആറും രേഖപ്പെടുത്തി.
2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സഹകരണ ബാങ്കുകളുടെ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങള്‍ 7,72,806 കോടി രൂപയായിരുന്നു. അതേസമയം അവയുടെ വിലയിരുത്താവുന്ന നിക്ഷേപങ്ങള്‍ 12,48,879 കോടി രൂപയായിരുന്നു. അതിന്റെ ഫലമായി മൊത്തം ഐഡിആര്‍ 61.9 ശതമാനമായി ഉയര്‍ന്നു.
ഡിഐസിജിസി ഒരു ബാങ്കില്‍ ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, എല്ലാ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളിലുമായി മൊത്തം നിക്ഷേപ അക്കൗണ്ടുകളുടെ 97.6%, അതായത് 293.7 കോടി അക്കൗണ്ടുകള്‍, പൂര്‍ണ്ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. മൂല്യത്തിന്റെ കാര്യത്തില്‍, മൊത്തം വിലയിരുത്താവുന്ന നിക്ഷേപങ്ങളുടെ 41.5%, അതായത് 241 ലക്ഷം കോടി രൂപ, ഡിഐസിജിസി പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഡിഐസിജിസി 26,764 കോടി രൂപ പിരിച്ചെടുത്തിരുന്നു.ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.1ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment