'സഹകരണ സൗഹൃദ കുടുംബ അദാലത്തിന്" തുടക്കം കുറിച്ച് കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം കുടിശിക നിവാരണ പദ്ധതി(ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി) പ്രയോജനപ്പെടുത്തി കൊണ്ട് ഗുരുതരമായ കടബാധ്യതയിൽ നിൽക്കുന്ന ഇടപാടുകാരുടെ വീടുകളിൽ ബാങ്കിൻ്റെ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും സന്ദർശിച്ചു കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണത്തിലൂടെ കുടിശികയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണ് സഹകരണ സൗഹൃദ കുടുംബ അദാലത്ത്.സാധാരണ രീതിയിൽ കുടിശ്ശികക്കാരെ ബാങ്കിലേക്ക് വിളിച്ചു വരുത്തി അദാലത്ത് നടത്തുന്ന രീതിയാണ് ബാങ്കുകൾ സംഘടിപ്പിച്ചു വരുന്നത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹകരണ പ്രസ്ഥാനം ഇടപാടുകാരുടെ വീടുകളിൽ പോയി സൗഹാർദ്ദപരമായി അദാലത്ത് നടത്തി കുടിശ്ശിക കുറക്കുവാൻ ശ്രമിക്കുന്നത്.പലപ്പോഴും ഭൂരിപക്ഷം ഇടപാടുകാരും വായ്പ എടുത്തിട്ടുള്ള വിവരവും അത് കുടിശ്ശിക ആയി കിടക്കുന്ന വിവരവും കുടുംബാംഗങ്ങളോട് പറയാറില്ല.അവസാനം ജപ്തി നടപടികളിലേക്ക് പോകുമ്പോൾ ആണ് കുടുംബാംഗങ്ങൾ അറിയുന്നത്. കടബാധ്യത സംബന്ധിച്ച് കുടുംബാംഗങ്ങൾ എല്ലാവരും അറിയുമ്പോൾ കൂട്ടായ ചർച്ചയിലൂടെ ഒരു പോംവഴി ഉരുത്തിരിഞ്ഞു വരും.കോവിഡ് മൂലം പ്രയാസപ്പെടുന്ന സഹകാരികളെ നടപടികളിലൂടെ ബുദ്ധിമുട്ടിക്കാതെ അവരുടെ കൂടെ നിന്ന് കടബാധ്യതയിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ബാങ്ക് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ഭരണസമിതി അംഗങ്ങൾ,കേന്ദ്രബാങ്ക് പ്രതിനിധികൾ,സെയിൽ ഓഫീസർ,ബാങ്ക് സെക്രട്ടറി,മറ്റു ജീവനക്കാർ എന്നിവർ നേരിട്ട് ഇടപാടുകാരെയും കുടുംബാംഗങ്ങളെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതിയുടെ ഭാഗമായി സന്ദർശിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment