പറവൂർ വടക്കേക്കര സഹകരണ ബാങ്ക്: ക്വിസ് മത്സരം സംഘടിപ്പിച്ചു
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി കോളേജ് പ്രിൻസിപ്പാൾ എം.വി.ജോസ് മാസ്റ്റർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗം രാജു ജോസ് , ലൈബ്രറേറിയൻ സോമശേഖരൻ കർത്ത തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ SNMHSS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം സ്ഥാനത്തും GHSS പുതിയകാവ് മൂന്നാം സ്ഥാനത്തും, ഹൈ സ്കൂൾ വിഭാഗത്തിൽ GHSS പുതിയകാവ് ഒന്നാം സ്ഥാനത്തും SNMHSS മൂത്തകുന്നം രണ്ടാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് മൂന്നാം സ്ഥാനത്തും,UP വിഭാഗത്തിൽ SNMHS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം സ്ഥാനത്തും St.Peters UPS തുരുത്തിപ്പുറം മൂന്നാം സ്ഥാനത്തും, LP വിഭാഗത്തിൽ SNMGLPS കൊട്ടുവള്ളിക്കാട് ഒന്നാം സ്ഥാനത്തും GMLPS വടക്കേക്കര രണ്ടാം സ്ഥാനത്തും OLSAI കുഞ്ഞിത്തൈ മൂന്നാം സ്ഥാനത്തും എത്തി വിജയികളായി. ഇവർക്കുള്ള ഉപഹാരങ്ങൾ ആഗസ്റ്റ് 15 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment