ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്കിന്റെ ആദരവ് 2021
ഏങ്ങണ്ടിയൂർ കർഷക സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന
ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,സംസ്ഥാന അധ്യാപക
അവാർഡ് ജേതാവ് പി രമേശൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ. എൽ .ബി ഒന്നാം
റാങ്ക് ജേതാവ് ഡീസ. കെ .കുമാർ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച
രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ഉദയ് എന്നിവരെയും ,എസ്
.എസ് .എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഏങ്ങണ്ടിയൂർ
പഞ്ചായത്തിലെ നൂറിൽപരം വിദ്യാർത്ഥികളെയും ആദരിച്ചു . ജില്ല പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമൻ പി.എം. അഹമ്മദ് ഉദ്ഘാടനം
ചെയ്തു.

ബാങ്ക് പ്രസിഡന്റ് എം. എ.ഹാരീസ് ബാബു അധ്യക്ഷത വഹിച്ചു . തളിക്കുളം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, ചാവക്കാട് താലൂക്ക്
സർക്കിൾ സഹകര യൂണിയൻ ചെയർമാൻ ടി വി.ഹരിദാസ് എന്നിവർ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി.സുരേഷ്,
കെ.ആർ.ശിവദാസ്, പ്രീത ടീച്ചർ,പി.ജെ.ജോൺ മാസ്റ്റർ, കെ.ആർ.രാജേഷ്,
ഉണ്ണികൃഷ്ണൻ കാര്യാട്ട്, കെ.ആർ.കൃഷ്ണൻ, എ.എസ്. തങ്കപ്പൻ, കനകൻ, മുഹമ്മദ്
റാഫി, ഡോ.ഇ. കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്
രാജഗോപാൽ ചുള്ളിപ്പറമ്പിൽ സ്വാഗതവും മാനേജിംങ്ങ് ഡയറക്ടർ ഇ.രണദേവ് നന്ദിയും
പറഞ്ഞു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment