ഒക്കല്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന്
ഒക്കല്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിക്കുന്ന "ആര്‍ദ്രം 22" മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ നടക്കും. ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയോഷന്‍, അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. കോവിഡ് ബാധിതരായതിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ പരിശോധന നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് കാര്‍ഡിയോളജി, പള്‍മണറി, പ്രമേഹം, പ്രഷര്‍, ഇ സി ജി പരിശോധനകള്‍ ചെയ്തുനല്‍കും. പരിപാടിയില്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരെ ആദരിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment