മണ്ണിന്റെ പോഷക ഗുണങ്ങൾ തൊട്ടറിയാൻ "മണ്ണ് " എന്ന മൊബൈൽ ആപ്ലിക്കേഷൻ
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് മണ്ണിലിറങ്ങേണ്ട. നിങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്‍റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ട് തൊട്ടറിയാനുള്ള സംവിധാനമൊരുക്കുകയാണ് 'മണ്ണ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് 'MAM (Mobile Application on Mannu-മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്.
മണ്ണിന്റെ ഫലപുഷ്ടി നിര്‍ണയിക്കുന്നതില്‍ പ്രധാന മൂലകങ്ങളുടെയും മറ്റ് ഭൗതിക ഗുണങ്ങളുടെയും അളവ് ശാസ്ത്രീയമായി നിജപ്പെടുത്തുന്നതിനെയാണ് മണ്ണ് പരിശോധന എന്ന് പറയുന്നത്. പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുത്ത് കാത്തിരുന്നാണ് സാധാരണ ഫലം അറിയുന്നത്. ഇതിനുപകരം, ഓരോ തുണ്ട് ഭൂമിയിലേയും മണ്ണിന്‍റെ പോഷകനില മനസ്സിലാക്കുവാനും അതനുസരിച്ച് വളപ്രയോഗം നടത്താനുമുള്ള വിവരങ്ങളാണ് MAM മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കുന്നത്.
MAM മൊബൈലില്‍ ലഭ്യമാക്കാന്‍ പ്ലേസ്റ്റോറില്‍ നിന്നും Mannu ഡൗണ്‍ലോഡ് ചെയ്യണം. കൃഷിയിടത്തില്‍പോയി ജി.പി.എസ് ഓണാക്കിയതിന് ശേഷം MAM ഓപ്പണ്‍ ചെയ്യുക. സ്ക്രീനില്‍ മുകളില്‍ ഇടത് ഭാഗത്തുള്ള നക്ഷത്ര അടയാളത്തില്‍ അമര്‍ത്തണം. അപ്പോള്‍ 'ജി.പി.എസ് ആവറേജിന്‍' എന്ന് കാണാം. അപ്പോള്‍ ഓപണ്‍ ചെയ്ത് കിട്ടുന്ന സ്ക്രീനില്‍ താഴെയായി 'പോഷകനില പരിശോധിക്കുക' എന്ന് കാണാം. അവിടെ അമര്‍ത്തിയാല്‍ ആ സ്ഥലത്തുള്ള ഓരോ മൂലകത്തിന്‍റെയും പോഷകനില മനസ്സിലാക്കാം. ഒാര്‍ഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക് പിഎച്ച് മൂല്യം എന്നിവയെല്ലാം വിശദീകരിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment