കോഴിക്കോട് ജില്ലയില്‍ സഹകരണമേഖലയിലെ ആദ്യ ഇ വി ചാര്‍ജിംഗ് സ്‌റ്റേഷനുമായി ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക്; ഉദ്ഘാടനം നവംബര്‍ 15ന്

 
കോഴിക്കോട്:ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിലെ ആദ്യത്തെ ഇ വി ചാര്‍ജിംഗ്  സ്റ്റേഷന്‍ നവംബര്‍ 15  ശനിയാഴ്ച വൈകിട്ട് 4. 30ന് ഊരാളുങ്കന്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ നാടിന് സമര്‍പ്പിക്കും. ബാങ്ക് പ്രസിഡണ്ട് വി ദിനേശന്‍ അധ്യക്ഷനാകും.

  
ബാങ്ക് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സഹകരണ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം ഒരുങ്ങുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമായ ഇന്നത്തെ കാലഘട്ടത്തില്‍ നാടിന്റെ ആവശ്യകതകള്‍ മനസിലാക്കിയാണ് ചോറോട് ബാങ്ക് ഹെഡ്ഓഫീസിന് സമീപമായി ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. 

 

 

പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആര്‍ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങള്‍  നല്‍കിയതും ടീം കോപ്പറേറ്റീവാണ്.  അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍  ആരംഭിക്കുന്ന ഏഴാമത്തെ   ഇ വി ചാര്‍ജിംഗ് സ്റ്റേഷനാണ് ചോറോടേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ചിറക്കല്‍ സര്‍വീസ്  സഹകരണ ബാങ്ക്, മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ( കണ്ണൂര്‍) പൂയ്യപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് (മലപ്പുറം)  തുടങ്ങിയ ആറ്  ബാങ്കുകളിലാണ് മുമ്പ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകള്‍ എല്ലാം വന്‍ വിജയമാണ്. മൂന്ന് വര്‍ഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പദ്ധതി  സഹകരണ മേഖലയില്‍ കൊണ്ടുവന്നത്.  പൂര്‍ണമായും ഓട്ടോമാറ്റിക്കാണെന്നതിനാല്‍ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിന്റെ പ്രത്യേകതയാണ്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here