പറവൂർ വടക്കേക്കര സഹകരണ ബാങ്ക് : ഇറച്ചി വിപണന കേന്ദ്രം ഉദ്ഘാടനം
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിൽ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം .പി.ഐ )വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു ഗുണമേന്മയുള്ള സുരക്ഷിത ഭക്ഷണം (വിവിധ തരം ഇറച്ചികളും ഇറച്ചി വിഭവങ്ങളും ) ഇനിമുതൽ പറവൂർ- വടക്കേക്കര സഹകരണ ബാങ്ക് ന്റെ കോ-ഓപ് മാർട്ടിൽ നിന്നും ലഭിക്കുന്നതാണ്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം .പി.ഐ ) ചെയർ പേഴ്സൻ കമലാ സദാനന്ദൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സനീഷ് ആദ്യ വിൽപന നടത്തി. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ് സി, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment