കപ്പ വിൽക്കാനുണ്ടെങ്കിൽ ഹോർട്ടി കോർപ്പിനെ വിളിക്കൂ
ഹോർട്ടി കോർപ്പ് ഇനി കപ്പയും സംഭരിക്കും. ലോക്സ ഡൗണും ഡ്രിപ്പിൽ ഗോഡൗണും കാർഷികോത്പന്നങ്ങളുടെ വിപണനം പ്രതിസന്ധിയിലാക്കിയിരുന്നു. വിറ്റഴിക്കാൻ വഴികാണാതെ ടൺ കണക്കിന് പച്ചക്കറികളാണ് ഹൃദയ വേദനയോടെ കർഷകർ നശിപ്പിച്ചു കളഞ്ഞത്. ഇതേ തുടർന്ന് തുടർന്ന് വന്നിരുന്ന പച്ചക്കറി സംഭരണം ഹോർട്ടികോർപ് ഊർജിതപ്പെടുത്തിയെങ്കിലും കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയില്ലെന്ന കാരണത്താൽ അപ്പയും പൈനാപ്പിളും ഒഴിവാക്കിയിരുന്നു. ഉത്പാദന ചെലവുപോലും കിട്ടാതെ പല കർഷകരും നിസ്സാര വിലയ്ക്കാണ് കപ്പ വിറ്റിരുന്നത്. പലരും കോവിഡ് ആശ്വാസ പ്രവർത്തനത്തിന് സൗജന്യമായി നൽകി. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം കൃഷി മന്ത്രി പി. പ്രസാദ് ഹോർട്ടി കോർപ് വഴി കപ്പ സംഭരിക്കാൻ തീരുമാനിച്ചത് കഷകർക്ക് ഉണർവ് പകരുന്നതായി. കപ്പ വിൽക്കാനുണ്ടെങ്കിൽ കർഷകർക്ക് ഹോർട്ടി കോർപിന്റെ ഈ നമ്പറുകളിലേക്ക് വിളിക്കാം.
തിരുവനന്തപുരം -9633235081
കൊല്ലം -9446207383
പത്തനംതിട്ട -9447335078
ആലപ്പുഴ -9447860263
കോട്ടയം -9447583081
ഇടുക്കി -8547479101
എറണാകുളം -9497689997
തൃശൂർ -9446360336
പാലക്കാട് -9447779770
മലപ്പുറം -9447449183
കോഴിക്കോട് -9497079534
വയനാട് -9745468414
കണ്ണൂർ -9895371970
കാസർഗോഡ് -9895371970
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment