ഭവന നിർമ്മാണത്തിനുള്ള ചെക്ക് കൈമാറി
തൃശൂർ :വരന്തരപ്പിള്ളി സ്വദേശി അന്ധനായ മണികണ്ഠന്റെ ഭവന നിർമ്മാണത്തിന് തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി നൽകിയ ചെക്ക് പുതുക്കാട് എം എൽ എ കെ.കെ രാമചന്ദ്രൻ മണികണ്ഠന് കൈമാറി.മണികണ്ഠന്റെയും അസുഖ ബാധിതയായ അമ്മയുടെയും ദുരിത ജീവിതത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത കണ്ടതിനെ തുടർന്നാണ് സൊസൈറ്റി ധനസഹായം നൽകാൻ
തീരുമാനിച്ചത്. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോണ്ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി. ജി സജീവ് സന്നിഹിതനായിരുന്നു. സൊസൈറ്റിയുടെ "ഹോം ഫോർ ഹോംലെസ്സ് "എന്ന പദ്ധതിയുടെ ഭാഗമായാണ് ചെക്ക് കൈമാറിയത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment