സമ്പൂർണ്ണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ കേരള ബാങ്ക് ലാഭത്തിലാണെന്ന് മന്ത്രി വി .എൻ വാസവൻ
കേരള ബാങ്ക് സമ്പൂർണ്ണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലാഭത്തിലാണെന്നും
നിക്ഷേപത്തിൽ വർദ്ധനവുണ്ടെന്നും സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ. 9
.27 % വർദ്ധനവ് രേഖപ്പെടുത്തി അഭിമാനകരമായ മുന്നേറ്റം നടത്തുവാൻ കേരള
ബാങ്കിന് സാധിച്ചുവെന്നും തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് ഈ
മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു .ന്യൂ ജെൻ ബാങ്കുകൾക്കൊപ്പം മത്സരിക്കാൻ
കേരള ബാങ്കിന് സാധിക്കുമെന്നും സമീപ കാലത്തു തന്നെ കേരള ബാങ്ക് ഒന്നാം
നിരയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു .18200 കോടി പ്രാഥമീക സംഘങ്ങൾക്ക്
വായ്പ്പയായി നൽകി ,സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ നിധി ഉടൻ
നടപ്പിലാക്കും ,വൺ ടൈം നിഷ്ക്രിയ ആസ്തി 14.40 ശതമാനമായി കുറക്കാൻ സാധിച്ചു,
NRI നിക്ഷേപം കൂടി ഉടൻ ലക്‌ഷ്യം കാണും. കരുവന്നൂർ ആവർത്തിക്കാതിരിക്കാൻ
എല്ലാ നടപടികളും സ്വീകരിച്ചു.നിയമ ഭേദഗതി കൂടി വരുന്നതോടെ സഹകരണ
ബാങ്കുകളിലെ ക്രമ വിരുദ്ധ പ്രവർത്തനം പൂർണ്ണമായും തടയാനാകുമെന്നും മന്ത്രി
വ്യക്തമാക്കി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment