സഹകരണ ബാങ്ക് വായ്പാ പരിധി ഉയര്‍ത്തി; ഉയര്‍ന്ന പരിധി ഒരു കോടി


തിരുവനന്തപുരം:സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കാവുന്ന ഉയര്‍ന്ന വായ്പ 75 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയായി വര്‍ധിപ്പിച്ചു. സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാവുന്ന  വിവിധ വായ്പകളുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.
 

സ്വയം തൊഴില്‍ (15 ലക്ഷം ), വ്യവസായം (50 ലക്ഷം ), സ്വര്‍ണപ്പണയം ( 50 ലക്ഷം ), വിദ്യാഭ്യാസം (30 ലക്ഷം ), വിവാഹം (10 ലക്ഷം ), വീട് നിര്‍മാണം (50 ലക്ഷം ), ചികിത്സ, മരണാനന്തര കാര്യങ്ങള്‍ (2 ലക്ഷം ), വിദേശ ജോലി (10 ലക്ഷം ), വാഹനം വാങ്ങല്‍ ( 30 ലക്ഷം  ), ഹെവി വാഹനങ്ങള്‍( 50 ലക്ഷം ), മുറ്റത്തെ മുല്ല ലഘുവായ്പ (25 ലക്ഷം ), വീടിന് ഭൂമി വാങ്ങല്‍( 10 ലക്ഷം ) എന്നിങ്ങനെയാണ് കണക്കുകള്‍. 

 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള ബാങ്കിനും സംഘത്തിനുമാണ് ഒരു കോടി രൂപ വരെ വായ്പ നല്‍കാന്‍ അനുമതിയുള്ളത്. 100 കോടി വരെയെങ്കില്‍  75 ലക്ഷം വരെയാണ് പരിധി.  പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തില്‍ 50,000 രൂപ വരെ വായ്പ നല്‍കാനാകും.  വസ്തുവോ ശമ്പള സര്‍ട്ടിഫിക്കറ്റോ ജാമ്യമായി വെച്ചുള്ള  കാര്‍ഷികേതര വായ്പകള്‍ക്ക്  10 ലക്ഷം രൂപ വരെ നല്‍കാം. വായ്പ നല്‍കുന്ന ജാമ്യ വസ്തുവിന്റെ മൂല്യനിര്‍ണയം കൃത്യമായി നടത്തണമെന്നും സഹകരണ റജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here