വാട്ടർ കണക്ഷൻ അപേക്ഷ ഇനി ഓൺലൈനിലൂടെ മാത്രം
വാട്ടർ കണക്ഷനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കേണ്ട എന്ന് ജല അതോറിറ്റി തീരുമാനിച്ചു. പുതിയ സോഫ്റ്റ്‌വയർ സജ്ജമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.ഓൺലൈൻ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് അടുത്ത ആഴ്ചമുതൽ നാല് ഘട്ടങ്ങളിലായി
പരിശീലനം നൽകും.അതോറിറ്റി വെബ്സൈറ്റിലൂടെ ഓരോ ഉപയോക്താവും പ്രത്യേക യുസർ അക്കൌണ്ട് സൃഷ്ടിച്ചാണ് അപേക്ഷിക്കേണ്ടത്.എസ്. എം. എസ്, ഇമെയിൽ എന്നിവ മുഖേന വാട്ടർ ചാർജ് ലഭ്യമാക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തി, അതിനായി എല്ലാ ഉപയോക്താക്കളും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും ജല അതോറിറ്റി അഭ്യർത്ഥിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment