പലിശരഹിത കാർഷിക വായ്പാ വിതരണം മുടങ്ങുന്നു, ഇനി പലിശ അടക്കണം
സംസ്ഥാനത്ത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്യുന്ന കാർഷിക വായ്പകൾ പൂർണ്ണമായും പലിശരഹിതമാക്കിയത് 2012 മുതലായിരുന്നു.കർഷകർക്കുള്ള കാർഷിക വായ്പകൾ 2004 മുതൽ കിസാൻ ക്രഡിറ്റ് കാർഡ് (KCC) വായ്പകളായാണ് വിതരണം ചെയ്യുന്നത് അന്ന് തൊട്ട് തന്നെ കേന്ദ്ര സർക്കാർ 3% പലിശ സബ്സിഡി നബാർഡ് വഴി കർഷകർക്ക് നൽകിയിരുന്നു. ബാക്കി വരുന്ന 4% പലിശയായിരുന്നു രാജ്യത്തെ കർഷകർ കാർഷിക വായ്പകൾക്ക് നൽകേണ്ടി വന്നിരുന്നത്. ബാക്കി വരുന്ന 4% പലിശ ഉത്തേജന പലിശയായി
കർഷകർക് നൽകാൻ
2012 ൽ മന്ത്രി സഭാ തലത്തിൽ തീരുമാനം എടുക്കുകയായിരുന്നു.
അങ്ങനെ കാർഷിക വായ്പകൾ പൂർണ്ണമായും പലിശരഹിതമായി മാറുകയായിരുന്നു, കൃത്യസമയത്ത് തിരിച്ചടവ് വരുന്ന വായ്പകൾക്ക് മാത്രമാണ് ഈ ആനുകൂല്യമെന്നതിനാൽ സഹകരണ ബാങ്കുകളിൽ കാർഷിക വായ്പകൾ കൃത്യമായി തിരിച്ചടക്കാൻ കർഷകർ ശ്രദ്ധിച്ചിരുന്നു.അതു കൊണ്ട് തന്നെ കാർഷിക വായ്പകളിൽ ഓവർഡ്യൂ ഇല്ലാത്ത അവസ്ഥ കാർഷിക സഹകരണ സംഘങ്ങൾക്കും ഏറെ ഗുണകരമായിരുന്നു.എന്നാൽ പലിശ സബ്സിഡി ഇനത്തിൽ കേന്ദ്ര ഗവ: നബാർഡ് വഴി നൽകുന്ന പലിശ സബ്സിഡ് കഴിഞ്ഞ 2 വർഷത്തേതും സംസ്ഥാന സർക്കാർ നൽകണ്ട ഉത്തേജന പലിശ കഴിഞ്ഞ 9 വർഷത്തേതും സംഘങ്ങൾക്ക് ലഭിക്കാനുണ്ട്. ഈ ഇനത്തിൽ 15 കോടി രൂപ വരെ ലഭിക്കാനുള്ള സഹകരണ സ്ഥാപനങ്ങൾ കാസർഗോഡ് ജില്ലയിൽ തന്നെ ഉണ്ട്. കൂടുതൽ കാർഷിക വായ്പകൾ വിതരണം ചെയ്യുന്ന ഈസ്റ്റ് എളേരി, പനത്തടി, മാലോം തുടങ്ങിയ സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 5 മുതൽ 15 വരെ കോടി രൂപയാണ്. മറ്റ് ലക്ഷക്കണക്കിന് രൂപ പലിശ സബ്സിഡി ഇനത്തിൽ ലഭിക്കാനുള്ള സംഘങ്ങൾ വേറെയുമുണ്ട്.എല്ലാമാസവും സഹകരണ വകുപ്പിൽ നിന്നും ലഭിക്കാനുള്ള പലിശയുടെ കണക്ക് ചോദിക്കുമെന്നല്ലാതെ സംഘങ്ങൾക്ക് പലിശ ലഭ്യമാക്കാൻ ഗവ. ബജറ്റിൽ തുക വകയിരുത്തിയാലല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്ന നിസ്സഹായാവസ്ഥയാണ് സഹകരണ വകുപ്പും പ്രകടിപ്പിക്കുന്നത്. എന്നാൽ കേരളാ ബാങ്കാകട്ടെ 6 മാസം കൂടുമ്പോൾ കാർഷിക വായ്പയുടെ പലിശ സഹകരണ സംഘങ്ങൾക്ക് കേരളാ ബാങ്ക് ശാഖകളിലുള്ള അക്കൗണ്ടുകളിൽ നിന്നും പിടിച്ചെടുക്കും.ഈ ഒരു സാഹചര്യത്തിൽ കർഷകരിൽ നിന്നും പലിശ ഈടാക്കുകയല്ലാതെ കാർഷിക സഹകരണ സംഘങ്ങൾക്ക് മറ്റ് വഴി കളൊന്നും മുന്നിലില്ല.
ഈ അവസ്ഥയിൽ സംഘങ്ങളെ സഹായിക്കേണ്ട കേരളാ ബാങ്കും പലിശ കർഷക അംഗങ്ങളിൽ നിന്നും ഈടാക്കാനാണ് സംഘങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ ലോക്ക് ഡൗൺ കാരണം വർദ്ധിച്ച കുടിശ്ശിക വായ്പകൾ തീർപ്പാക്കാൻ മൊറട്ടോറിയം കാലത്തെ പലിശ എങ്കിലും അനുവദിച്ചു കൊണ്ട് വായ്പ എടുത്ത് തിരിച്ചടക്കാൻ കഷ്ടപ്പെടുന്നവരെയും, സംഘങ്ങളെയും സഹായിക്കാൻ നടപടി ഉണ്ടാകാത്തത് എന്താണ് എന്ന ചോദ്യവും അവശേഷിക്കുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment