ബി.എസ്.എന്‍.എല്‍ സിംകാര്‍ഡുകള്‍ ഇനി തപാല്‍ ഓഫീസുകള്‍ വഴിയും
കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സിംകാര്‍ഡ് എടുക്കാന്‍ ഇനി ഏറെ എളുപ്പം. ഇനി മുതല്‍ തപാല്‍ ഓഫീസുകള്‍ വഴിയും സിം കാര്‍ഡുകള്‍ ലഭ്യമാകും. ഇപ്പോള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് സിം കാര്‍ഡുകള്‍ വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും മറ്റുരേഖകളുമായി തപാല്‍ ഓഫീസിലെത്തുന്നവര്‍ക്ക് വെറും 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ നേരിട്ടെത്തണം.
ഓരോ പോസ്റ്റ് ഓഫീസിലും ഓരോ ഉദ്യോഗസ്ഥന് സിം കാര്‍ഡ് വിതരണത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മാസം 100 സിമ്മെങ്കിലും ഒരു ഹെഡ്പോസ്റ്റ് ഓഫീസില്‍നിന്ന് വില്‍ക്കാനാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തപാല്‍വകുപ്പിന്റെയും ബി.എസ്.എന്‍.എലിന്റെയും സേവനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment