ചൊവ്വ ബാങ്ക് ടവര്‍ സമുച്ചയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു
- തൃത എം.യു
കണ്ണൂര്‍: ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ബാങ്ക് ടവര്‍ സമുച്ചയം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും സഹകരണ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ഇടപാടുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചത് സഹകരണ ബാങ്കുകളാണ്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ സഹകരണബാങ്കുകള്‍ മുന്നോട്ടുപോയി എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
താഴെ ചൊവ്വയിലെ ബ്രാഞ്ചുകള്‍, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, മിനി ഹാള്‍, കോമേഴ്‌സില്‍ സ്‌പേസ്, കിച്ചണ്‍, വിശാലമായ പാര്‍ക്കിംഗ് ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ചൊവ്വ ബാങ്ക് ടവറില്‍ ഉള്ളത്. താഴെചൊവ്വ ബ്രാഞ്ച് കെ.കെ. രാഗേഷും താഴെ ചൊവ്വ സായഹ്നശാഖ മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു. എന്‍.ചന്ദ്രന്‍ (മുന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍) ഓഡിറ്റോറിയവും എം.കെ മുരളി കോണ്‍ഫന്‍സ് ഹാളും ജയേഷ് കെ.വി (അസി. രജിസ്ട്രാര്‍ പ്ലാനിങ്, കണ്ണൂര്‍) ഹാളും സുഭാഷ്. പി( അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ണൂര്‍) കൊമേഷ്യല്‍ ഹാളും ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം.സുമേഷ്, ഇ.സുനില ( വാര്‍ഡ് കൗണ്‍സിലര്‍, കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍), കെ.രാജീവന്‍ (ചെയര്‍മാന്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍, കണ്ണൂര്‍) ഒ.പി രവീന്ദ്രന്‍( മുന്‍ പ്രസിഡണ്ട് ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ), ധനേഷ് എ.കെ (അസി.ഡയറക്ടര്‍ ഓഡിറ്റ്), പി.മനോഹരന്‍ (പ്രസിഡണ്ട് എളയാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്) തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment