കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ആഗസ്റ്റ് 10ന്
അശ്വതി ആര്‍.പിള്ള
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സംഘത്തിന്റെ കീഴില്‍ കുമ്പളയില്‍ ആരംഭിക്കുന്ന സോളാര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെയും വാട്ടര്‍ റീചാര്‍ജിംഗ് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് നടക്കും. സോളാര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീനും വാട്ടര്‍ റീചാര്‍ജിംഗ് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാമും നിര്‍വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് അധ്യക്ഷനാകും. കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സെക്രട്ടറി കെ.പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ആരംഭിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ വന്‍വിജയമായിരുന്നു. മുള്ളേരിയയില്‍ ആരംഭിക്കുന്ന ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുള്‍ കാദര്‍, കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍ ) കെ.വി. സതീഷ് ചന്ദ്രന്‍, അനര്‍ട്ട് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.എസ്, ഇലകിട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസീദ എം.കെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കാസര്‍ഗോഡ് ജില്ല സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍, വൈസ് പ്രസിഡണ്ട് എം.സുമതി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment