'സഹകരണരംഗം' അഞ്ചാമത് വാട്സ്ആപ്പ് ഗ്രൂപ്പ്ആ രംഭിച്ചു
സഹകരണ ബാങ്കുകളുടെ വികസനത്തിനു വേണ്ടി പുതിയ പദ്ധതികൾ തുടങ്ങുന്നതിനും, ,നടപ്പിലാക്കുന്നതിനും വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനമായ ടീം കോ -ഓപ്പറേറ്റീവ് രണ്ടു വര്ഷം മുൻപ്ഒരു ഗ്രൂപ്പ് ആയി ആരംഭിച്ച "സഹകരണരംഗം വാട്സാപ്പ് ഗ്രൂപ്പ്' ഇന്ന് 1,2,3,4 എന്നിങ്ങനെ 4 ഗ്രൂപ്പുകൾ പിന്നിട്ടിരിക്കുകയാണ്. 4 ഗ്രൂപ്പുകളിലുമായി 1000 ത്തോളം അംഗങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ,ഈ അവസരത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ചാമത് ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. .സഹകാരികളും ,സഹകരണ മേഖലകളുമായി ബന്ധപ്പെട്ടവരും ,ഉദ്യോഗസ്ഥ തലത്തിലുള്ളവരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് .സഹകരണ മേഖലയിലെ ഓരോ സ്പന്ദനങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും ,ചർച്ച ചെയ്യുന്നതിനുമായാണ് ഈ ഗ്രൂപ്പുകൾ നിലകൊള്ളുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒരു "ഓൺലൈൻ ന്യൂസ് മീഡിയ " ആരംഭിക്കുകയും,"സഹകരണരംഗം ന്യൂസ് " എന്ന പേരിൽ അത് കൂടുതൽ വിശാലമായ കാൻവാസിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .ഉദ്യോഗസ്ഥ മേഖലയിൽ ഉള്ളവർ സർവീസിൽ നിന്നും വിരമിക്കുമ്പോൾ അഡ്മിനെ അറിയിച്ചാൽ റിമൂവ് ചെയ്യുന്നതായിരിക്കും .അതുപോലെ പുതിയതായി ചാർജ് എടുക്കുന്നവരുടെ നമ്പറും സ്ഥാപനത്തിന്റെ പേരും നൽകുകയാണെങ്കിൽ ഗ്രൂപ്പിൽ ആഡ് ചെയ്യാവുന്നതാണ് .ഗ്രൂപ്പിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടു ഗ്രൂപ്പിലും ,'സഹകരണ രംഗം' ന്യൂസ് പോർട്ടലിലും വരുത്തേണ്ട മാറ്റങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണ് എന്നും അറിയിക്കുന്നു .
എന്ന്
സ്നേഹപൂർവ്വം
ഗ്രൂപ്പ് അഡ്മിൻ
മധു ചെമ്പേരി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment