കരുവന്നൂർ ബാങ്ക്: ആസ്തി ,ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടി......
കരുവന്നൂർ സര്വീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നല്കാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തുമെന്നും സഹകരണ മന്ത്രി വി .എൻ വാസവൻ പറഞ്ഞു. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തില് മൂന്നംഗ സമിതിയായിരിക്കും പ്രവർത്തിക്കുക. തിരിമറി കേസില് പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ട് പോകാതിരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സും നീതി സ്റ്റോറുകളും കരുവന്നൂര് ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ട് പോകുക.
നിക്ഷേപകർക്ക് നിക്ഷേപം തിരികെ നല്കുന്നതിനുള്ള പാക്കേജ് തയ്യാറാക്കി വരുകയാണ്. തിരികെ നല്കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്ഡ് എന്നിവയുൾപ്പെടുന്ന കണ്സോർഷ്യം രൂപീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.
ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോർ ട്ട് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോര്ട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കും. അന്തിമ റിപ്പോര്ട്ട് ലഭിച്ചാലൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment