കറന്റ് അക്കൗണ്ട് തുറക്കാനും 20 ലക്ഷത്തിൽ കൂടിയ ഇടപാടിനും പാൻ, ആധാർ നിർബന്ധം
കറന്റ് അക്കൗണ്ട് തുറക്കുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും, പിൻവലിക്കുന്നതിനും പാൻ
അല്ലെങ്കിൽ ബയോ മെട്രിക് ആധാർ നിർബന്ധമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വിജ്ഞാപനമിറക്കി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും സഹകരണ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൃത്യമായി അറിയിക്കണമെന്നാണ് നിർദേശം. ഉറവിട നികുതി പിരിവ് എളുപ്പമാക്കാനും സഹായിക്കും. പാൻ ഇല്ലാത്തവർക്ക് ബയോമെട്രിക് ആധാർ ഉപയോഗിക്കാൻ 2019ലെ ധനകാര്യ നിയമത്തിൽ അനുമതി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment