ബാങ്കിങ്ങ് ഭേദഗതി നിയമം സഹകരണ ബാങ്കുകൾക്ക് തിരിച്ചടിയാകും
ഡോ. എം. രാമനുണ്ണി- സഹകരണരംഗത്തെ പകരക്കാരനില്ലാത്ത അതികായൻ. കൃഷിശാസ്ത്രം പഠിച്ച് ബിസിനസ് മാനേജ്‌മെന്റിൽ പയറ്റി തെളിഞ്ഞ് സഹകരണ ബാങ്കിങ്ങിന് പുതിയ സമവാക്യങ്ങൾ എഴുതിച്ചേർത്ത കർമനിരതൻ എന്ന് ഒറ്റവാചകത്തിൽ ഉൾകൊള്ളിക്കാവുന്ന ഇദ്ദേഹത്തിന്റെ ജീവിത സപര്യ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ കഥ കൂടിയാണ്. സഹകരണ മേഖലയിലും സഹകരണ ബാങ്കുകളുടെ ബാങ്കിങ്ങ് ഇതര പ്രവർത്തനങ്ങളിലും വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങൾക്കു വഴിയൊരുക്കി പുതിയൊരു ബാങ്കിങ്ങ് സംസ്കാരത്തിന് തുടക്കമിട്ട രാമനുണ്ണിയുടെ കരിയർഗ്രാഫിൽ പറയാൻ നേട്ടങ്ങൾ ഒട്ടേറെ.
കുടുംബശ്രീയുടെ ആദ്യഘട്ടത്തിൽ നേതൃത്വം നല്കിയിരുന്നവരിൽ ഒരാളായിരുന്ന ഇദ്ദേഹം തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ, ഐ.സി.ഡി.പി. ജനറൽ മാനേജർ എന്നീ പദവികൾ വഹിച്ചിരുന്നപ്പോൾ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്. കളക്ഷൻ ഏജൻറ്മാർക്കുള്ള കളക്ഷൻ പിരിക്കുന്നതിനുള്ള ചെറിയ ഉപകരണം - സിമ്പ്യൂട്ടർ - കൊണ്ടുവന്നതോടൊപ്പം ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കാൻ സഹകരണ മേഖലയെ പ്രാപ്തമാക്കാൻ ഇ- ബാങ്കിങ്ങ് സർവത്രികമാക്കി. കൂട്ടുബാധ്യതാ സംഘങ്ങളിലൂടെ(JLG) വനിതാശാക്തീകരണവും സാമ്പത്തിക പരാധീനരായ നിരവധി പേർക്ക് തൊഴിലും നൽകി സംഘശക്തിയുടെ വിജയ മോഡൽ ആക്കി ജെ.എൽ.ജി.യെ മാറ്റി.
കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, റബ്‌കോ മാനേജിങ്ങ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് വിരമിച്ചത്. ഇപ്പോൾ തൃശൂർ ഹോളി ഗ്രേസ് ബിസിനസ് സ്കൂളിന്റെ അക്കാദമിക് ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. സഹകരണ മേഖലയെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുകയും പരിശീലന പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്ന ഈ തൃശ്ശൂർകാരൻ സഹകരണ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സഹകരണരംഗം റിപ്പോർട്ടർ ദേവി ലിജീഷുമായി സംസാരിക്കുന്നു.
കേന്ദ്ര ബാങ്കിങ് റെഗുലേഷൻ ആക്ടിനെ കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം ...?ഇൻഡ്യ എന്ന വലിയ രാജ്യത്ത് എല്ലാ പ്രദേശത്തും ഒരു പോലെയല്ല സഹകരണമേഖലയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സഹകരണ നിയമപ്രകാരം അതാത് സർക്കാരുകളാണ് സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ആകട് പ്രകാരം ജനങ്ങളുടെ വിശ്വാസം പോവില്ലെങ്കിലും ബാങ്കിങ്ങ് സിസ്റ്റം എന്ന രീതിയിൽ കേരളത്തിൽ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഈ നിയമം ഏറെ ദോഷം ചെയ്യുമെന്നാണ് എൻ്റെ അഭിപ്രായം.
നമ്മുടെ ബാങ്കുകളെ ഈ നിയമം ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത്...?
ആക്ട് പ്രകാരം ബാങ്കിങ് നടത്തുവാനോ ബാങ്കിൻ്റെ ഭാഗമായുള്ള ഉപകരണങ്ങൾ ഉപയോഗിക്കുവാനോ പാടില്ല. ബാങ്ക് ബാങ്കിങ്ങ്, ബാങ്കർ എന്ന പ്രവർത്തന പരിധിയിൽ ഇനി വരുവാനോ ബാങ്ക് എന്ന പദവി ഉപയോഗിക്കാനോ സാധിക്കില്ല. അംഗത്വത്തിലെ ഗ്രെഡിങ്ങ് സമ്പ്രദായം നിർത്തി ആക്ടീവ് മെമ്പർഷിപ്പിലേക്ക് മാറേണ്ടി വരും. അതായത് ബാങ്കിൽ നിരന്തരമായി ഇടപാടുകൾ നടത്തുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തേണ്ടി വരും.

ഈ സാഹചര്യത്തിൽ സഹകരണബാങ്കിന് എന്ത് മുൻ കരുതൽ എടുക്കാൻ കഴിയും...?
സാശ്രയ സംഘങ്ങൾ,എൻ.ജി.ഒ., അയൽക്കൂട്ടം തുടങ്ങിയ കൂട്ടായ്മകളെ ബാങ്കിൻ്റെ ബിസിനസ് കറസ്പോണ്ടൻ്റ് ആയി പ്രവർത്തിപ്പിക്കാം. ചെറിയ മാർജിൻ ലഭിക്കും. പെ ടി എം, ഗൂഗിൾ പേ എന്നിവപോലുള്ള ഡിജിറ്റൽ പെയ്മെൻ്റ് സൊല്യൂഷനിലേക്ക് പോവാം. ബാങ്കിലേക്ക് പോവാനാണെങ്കിൽ ഔദ്യോഗികമായ ലൈസൻസ് എടുത്തു ബാങ്കായി പ്രവർത്തിക്കാം. 200 കോടി മൂലധനം അതിന് കണ്ടത്തേണ്ടിവരും.
സഹകരണ ബാങ്കുകൾ നേരിടുന്ന മറ്റു പ്രതിസന്ധികൾ.....?
സഹകരണ ബാങ്കുകളുടെ പ്രവർത്തന വിപുലീകരണം നടക്കാത്തത് ഒരു പ്രതിസന്ധിയാണ്. കൂടാതെ സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ 40 - 50 വയസിനു മുകളിൽ ഉള്ളവരാണ് യുവജനങ്ങളെ ആകർഷിക്കുവാൻ കഴിയുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിലും മനുഷ്യവിഭവം (ഹ്യൂമൻ റിസോഴ്സസ്) പ്രയോജനപെടുത്തുന്നതിലും വളരെ പിന്നിലാണ് സഹകരണ മേഖല. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത കുറഞ്ഞു വരികയും ബാങ്കിന്റെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തകരുടെയൊ, രാഷ്ട്രീയ അനുഭാവികളായ ജീവനക്കാ രുടെയോ കൈകളിൽ ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. അതായത് അമിതമായ രാഷ്ട്രീയ ഇടപെടൽ സഹകരണ മേഖലയിലെ വലിയൊരു പ്രതിസന്ധി തന്നെയാണ്.

ബാങ്കുകൾ വൈവിധ്യവൽക്കരണത്തിലേയ്ക്ക് പോകേണ്ടതിൻ്റെ ആവശ്യകത....?
എല്ലാ സഹകരണ സ്ഥാപനത്തിനും അതാത് പ്രദേശത്തെ ജനങ്ങളുമായി കൂടുതൽ ഇടപെഴുകാനും അവരുടെ ആവശ്യങ്ങളെ അടുത്തറിയാനും നോൺ ബാങ്കിങ്ങ് പ്രവർത്തനങ്ങൾ സഹായിക്കും. ബാങ്കിന് ബിസിനസ് വിപുലീകരിക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ഏത് നോൺ ബാങ്കിങ്ങ് പ്രവർത്തനങ്ങൾ നടത്തിയാലും അത് നടത്തി കൊണ്ട് പോകാനുള്ള കഴിവ് പ്രധാനമാണ്.

വിവിധ സഹകരണ സ്ഥാപനങ്ങളൊടൊപ്പം അങ്ങ് പ്രവർത്തിച്ചിട്ടുണ്ടല്ലോ. എതൊക്കെ സ്ഥാപനങ്ങളിലാണ് താങ്കൾ സേവനമനുഷ്ട്ടിച്ചിട്ടുള്ളത്...?
1996 ൽ ഐ.സി.ഡി.പി. തൃശൂർ ജില്ലാ ജനറൽ മാനേജരായിട്ടാണ് ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിലാണ് തൃശൂർ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യുട്ടറൈസേഷനൊക്കെ നടപ്പിലാക്കിയത്. കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ കൃഷി ഓഫീസറായി 3 വർഷം ജോലി ചെയ്തു. 2006 മുതൽ 2012 വരെയും 2018 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ തൃശൂർ ജില്ലാ സഹകരണ ബാങ്കിൻ്റെ ജനറൽ മാനേജരായിരുന്നു. 2016മുതൽ 2018 വരെ കൺസ്യൂമർ ഫെഡറേഷൻ്റെ മാനേജിങ്ങ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
 (1).png)

Comments (0)
Add a Comment