മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം
മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡണ്ട് തുഷാർ അലക്സിന്റെ അധ്യക്ഷതയിൽ സംഘം ഓഡിറ്റോറിയത്തിൽ നടന്നു .താലൂക്കിലെ മികച്ച സഹകാരിഅവാർഡ്ക്കു കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫ.പി .ജെ .സിറിയക്ക് പൈനാപ്പള്ളിലിനും മികച്ച സഹകരണ ജീവനക്കാരനുള്ള അവാർഡ് കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോസഫ് ആന്റണി കൈമരപ്ലാക്കലിനും പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനിച്ചു .അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും വിരമിച്ച അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണവും പാലാ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പ്രൊഫ .സതീഷ് ചൊള്ളാനി നിർവ്വഹിച്ചു മുൻ പ്രസിഡണ്ടുമാരായ എം .എൻ .ഗോപലകൃഷണ പണിക്കർ ,കെ .എം .തോമസ് ,ചാൾസ് ആന്റണി , കെ .സി .ഇ .എഫ് .താലൂക്ക് പ്രസിഡണ്ട് മനോജ് ജോസ് ,സംഘം വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി എം .ആർ .സാബുരാജൻ എന്നിവർ സംസാരിച്ചു .തുടർന്ന് 2019 -2020 ലെ വാർഷിക പൊതുയോഗ നടപടികളും നടന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment