മേലാറ്റൂർ സഹകരണ ബാങ്കിൽ JLG ഗ്രൂപ്പ് രൂപീകരിച്ചു
മലപ്പുറം : മേലാറ്റൂർ സർവീസ് സഹകരണ ബാങ്കിൽ,ടീം- കോപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വനിതകളുടെ JLG ഗ്രൂപ്പുകൾ രൂപികരിച്ചു .മേലാറ്റൂർ വ്യാപാര ഭവനിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി
ക്ലാസ് എടുത്തു.രാവിലെയും ഉച്ചക്കുമായി രണ്ടു ബാച്ചായിട്ടായിരുന്നു പരിശീലനം.
സെക്കന്റ് സെഷൻ ഉദ്ഘാടനം ബാങ്ക് ഡയറക്ടർ യു. ടി. മുൻഷർ നിർവഹിച്ചു സെക്രട്ടറി ബി. മുസമ്മിൽ ഖാൻ
ഡയറക്ടർമാരായ എ. കെ.അബ്ദുൽ ഹമീദ്, കെ. പി. ജുമൈല, എരൂത്ത് റംലത്ത് എന്നിവർ സംസാരിച്ചു.JLG ഗ്രൂപ്പിലൂടെ വനിതകൾക്കുള്ള സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലനവും, സാങ്കേതിക സഹായവും, സാമ്പത്തിക സഹായവും നൽകാനാണ് JLG എന്ന മാതൃകാ പദ്ധതിയിലൂടെ
ബാങ്ക് ഉദ്ദേശിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment