ചെറുതാഴം സഹകരണ ബാങ്ക് : ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നു
ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം
സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺലൈൻ വഴി നിർവഹിച്ചു.
നിക്ഷേപത്തിനും വായ്പയ്ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍, സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും സഹായകമാകുന്ന നിരവധി പദ്ധതികള്‍ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.ഇപ്പോള്‍ ചെറുതാഴം ബാങ്കും ആ പാതയിലേയ്ക്ക് കടന്നിരിക്കുന്നത് സന്തോഷത്തോടെ മാത്രമെ കാണാന്‍ കഴിയൂ എന്ന് വി. എൻ. വാസവൻ പറഞ്ഞു.
പ്രമേഹം ഒരു ജീവിത ശൈലീ രോഗമാണ്. ഇത് പിന്നീട് വൃക്കരോഗങ്ങളിലേയ്ക്കും കടക്കുന്നു. സാധാരണക്കാരായ രോഗികളാണ് ഏറ്റവും അധികം വിഷമിക്കുന്നത്. ഇവര്‍ക്ക് ഡയാലിസിസ് ഒഴിവാക്കാനാകില്ല. സൗജന്യമായി ഡയാലിസിസിനായി കാത്തിരിക്കേണ്ടി വരും. ഗുരുതരമാകുന്ന സ്ഥിതിയുണ്ടായാല്‍ ഈ കാത്തിരിപ്പ് നടക്കില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ മികച്ച രീതിയിലുള്ള ഡയാലിസിസ് നടത്താന്‍ കഴിഞ്ഞാല്‍ വലിയ ആശ്വാസമാകും.
ഈ സാഹചര്യത്തിലാണ് ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ഡയാലിസിസ് സെന്റർ ആരംഭിച്ചിരിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment