ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിലെത്തുന്ന ഇടപാടുകാരെ കാത്തിരിക്കുന്നത് ബാങ്കിലെ ഏറ്റവും വലിയ ഇരിപ്പിടമാണ്. 'അംഗ പീഠം' എന്ന പേരില്‍ ഇടപാടുകാര്‍ക്ക് ഏറ്റവും നല്ല ഇരിപ്പിടമൊരുക്കി മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്. പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനമാണിത്. ബാങ്കിന്റെ ഉടമസ്ഥര്‍ ഇടപാടിനായെത്തുന്ന സാധാരണക്കാരാണെന്ന അടിസ്ഥാനബോധം സമൂഹത്തില്‍ രൂപപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന്, ഈവനിംഗ് & ഹോളിഡേ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മാതൃകയായി 'അംഗ പീഠം' ഒരുക്കും. ബാങ്കിന് ഇടപാടുകാരാണ് മറ്റാരേക്കാളും വലുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണ തത്വങ്ങള്‍ പാലിക്കുന്നതിനും ബാങ്കിംഗ് രംഗത്ത് ഒരു നൂതനാശയം സൃഷ്ടിക്കുന്നതിനും ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത് ഉപകരിക്കുമെന്നും ഭരണസമിതി പറഞ്ഞു.
ജൂലായ് രണ്ടിന് രാവിലെ 10 ന് ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള മെയിന്‍ ബ്രാഞ്ചില്‍ മുന്‍ എം.എല്‍.എ കെ.എസ്.സലീഖ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പി.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഇടപാടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.