അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ്പരീക്ഷ സെപ്തംബർ 7 മുതൽ
രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും 2021-22 അദ്ധ്യയനവർഷം ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ നടത്തും.
കാർഷിക/ അനുബന്ധ വിഷയങ്ങളിലാണ് പ്രവേശനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം.
150 മിനുട്ടാണ് പരീക്ഷാ ദൈർഘ്യം. ജൂലൈ 25 മുതൽ http://icar.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് മോഡിലാണ് പരീക്ഷ.
കൂടുതൽ വിവരങ്ങൾക്ക്
Helpline: +91 8301839189
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment