ബാങ്ക് ലോക്കർ : പുതിയ നിർദേശവുമായി റിസർവ് ബാങ്ക്
സ്വര്‍ണം അടക്കമുള്ള വിലയേറിയ പല സാധനങ്ങളും സൂക്ഷിക്കാന്‍ നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് ബാങ്ക് ലോക്കറുകള്‍. ഇങ്ങനെ ലോക്കറില്‍ വച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ബാങ്കുകള്‍ ഇതുവരെ സ്വീകരിച്ച നിലപാട്. കാലങ്ങളോളമായി തുടരുന്ന നിലപാായിരുന്നു ഇത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ പുതിയ നിർദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ പുതിയ നിർദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ
. തീപിടുത്തം, മോഷണം, കവര്‍ച്ച, കൊള്ള, വഞ്ചന തുടങ്ങിയവ സംഭവിച്ചാല്‍ ഡിപ്പോസിറ്റ് ലോക്കറിന്റെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്
ലോക്കറുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആറ് മാസത്തിനുളളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിപ്പിക്കണമെന്ന് റിസര്‍വ് ബാങ്കിന് സുപ്രീം കോടതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment