പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12 ലക്ഷം കോടി തിരിച്ചടവ് കുടിശ്ശിക

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയില്‍ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-16 മുതല്‍ 2024-25 വരെയുള്ള കണക്കാണിത്. കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ് കണക്കുകള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്. 1.06 ലക്ഷം കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. ആകെ എഴുതിത്തള്ളിയ തുകയുടെ ഒമ്പത് ശതമാനമാണിത്.
എഴുതിത്തള്ളിയ കൂട്ടത്തില്‍ മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്ത 1,629 പേരുണ്ട്. ഇവര്‍ക്ക് ബാങ്കുകളിലുള്ള ബാധ്യത 1,62,938 കോടി രൂപയാണ്. ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍, സര്‍ഫാസി ആക്ട്, നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, പി.എം.എല്‍.എ, ഫെമ എന്നീ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇവ ഉപയോഗിച്ച് തിരിച്ചു പിടിക്കാനായത് 15,870 കോടിയുടെ ആസ്തി മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വായ്പ എഴുതിത്തള്ളല്‍ എന്നാല്‍ കുടിശ്ശിക വരുത്തിയവരെ ബാധ്യതയില്‍നിന്ന് ഒഴിവാക്കലല്ല എന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. ഈ തുക ബാങ്കിന്റെ ബാധ്യതാ കണക്കില്‍നിന്ന് ഒഴിവാക്കും. അതേസമയം, വായ്പയെടുത്തവരെ ബാധ്യത പട്ടികയില്‍ നിലനിര്‍ത്തുകയും തിരിച്ചുപിടിക്കാനുള്ള നടപടി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment