മാന്നാനം സഹകരണ ബാങ്ക് :കാന്‍സര്‍ വാര്‍ഡിലേയ്ക്ക് റഫ്രിജറേറ്റര്‍ നല്കി
മാന്നാനം സർവ്വീസ് സഹകര ബാങ്കിൻ്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിലേയ്ക്ക് റഫ്രിജറേറ്റർ നല്കി. സഹകരണ സംഘം കോട്ടയം അസിസ്റ്റൻറ് രജിട്രാർ രാജീവ് എം ജോൺ കൈമാറിയ റഫ്രിജറേറ്റർ ക്യാൻസർ വിഭാഗം മേധാവി ഡോ.പി ശിവരാമകൃഷണൻ ഏറ്റുവാങ്ങി. ക്യാൻസർ വാർഡിൽ നടന്ന ചടങ്ങിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, സെക്രട്ടറി എബി ജേക്കബ്, ഭരണ സമിതി അംഗങ്ങളായ ഷൈജു തെക്കുംചേരി,
ജേക്കബ് തോമസ് ജീവനക്കാരയ കെ ജെ ബിജു, സോബിൻ, ബാങ്കിലെ സഹകാരി പി ജി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നുമാണ് തുക ചിലവഴിച്ചത്. പൊതുനന്മ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലും കുട്ടികളുടെ ആശൂപത്രിയിലും മാന്നാനം സർവീസ് സഹകരണ ബാങ്കിൽ നിന്നും ഉപകരണങ്ങൾ വാങ്ങി നല്കിയിട്ടുണ്ട്.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment