കനിവ് കാത്ത് കമ്മീഷൻ ഏജൻറുമാർ
ദിവസങ്ങൾ കഴിയും തോറും ഭീകരമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരി സാധാരണക്കാരന്റെ ജീവിതം വിവരിക്കാൻ കഴിയാത്തവിധം ദുരിതക്കയത്തിലാഴ്ത്തിക്കൊണ്ടിരിക്കയാണ്. ജീവിതത്തിന്റെ രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കണമെന്നറിയാതെ കടുത്ത ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് എല്ലാവരും. സഹകരണ മേഖലയിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു വിഭാഗവും ഇക്കൂട്ടത്തിലുണ്ട് -കളക്ഷൻ ഏജൻറുമാർ.
സഹകരണ ബാങ്കുകൾക്കും മറ്റു സഹകരണ സ്ഥാപനങ്ങൾക്കും വേണ്ടി ദിവസവും കടകളിൽ നിന്ന് പണം പിരിവെടുത്ത് ബാങ്കിൽ അടച്ച് ഉപജീവനം കഴിക്കുന്നവരാണ് കമ്മീഷൻ ഏജൻറ്മാർ. വ്യാപാരികളിൽ നിന്നും ചെറുകിട സംരംഭകരിൽ നിന്നും അവരുടെ ചെറുകിട നിക്ഷേപങ്ങളിലേക്കുവേണ്ടി
പിരിച്ചെടുക്കുന്ന ഡെയിലി കളക്ഷൻ കമ്മീഷൻ വ്യവസ്ഥയിലാണ് കളക്ഷൻ ഏജന്റ് മാർ ചെയ്തുവരുന്നത്. പിരിച്ചെടുക്കുന്നതിന്റെ പരമാവധി മൂന്ന് ശതമാനമാണ് കമ്മീഷൻ.
കോവിഡും ലോക്ക് ഡൗണും മൂലം കടകൾ അടച്ചിട്ടതോടെ ഇവരുടെ ജോലിയും പ്രതിസന്ധിയിലായിരിക്കയാണ്. പലയിടത്തും രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണിനു മുൻപ്‌തന്നെ കടകൾ അടച്ചിട്ടിരുന്നു.
സഹകരണ ബാങ്കുകൾക്കും മറ്റു സഹകരണ സ്ഥാപനങ്ങൾക്കും വേണ്ടി ദിവസവും കടകളിൽ നിന്ന് പണം പിരിവെടുത്ത് ബാങ്കിൽ അടച്ച് ഉപജീവനം കഴിക്കുന്നവരാണ് കമ്മീഷൻ ഏജൻറ്മാർ. വ്യാപാരികളിൽ നിന്നും ചെറുകിട സംരംഭകരിൽ നിന്നും അവരുടെ ചെറുകിട നിക്ഷേപങ്ങളിലേക്കുവേണ്ടി
കോവിഡും ലോക്ക് ഡൗണും മൂലം കടകൾ അടച്ചിട്ടതോടെ ഇവരുടെ ജോലിയും പ്രതിസന്ധിയിലായിരിക്കയാണ്. പലയിടത്തും രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണിനു മുൻപ്‌തന്നെ കടകൾ അടച്ചിട്ടിരുന്നു.
കഴിഞ്ഞ കൊറോണക്കാലത്ത് ഇതേ പ്രതിസന്ധി ഉണ്ടായപ്പോൾ 10,000 രൂപയിൽ താഴെ കമ്മീഷൻ കിട്ടിയിരുന്നവർക്ക് ലോക്ഡൗൺ കാലത്ത് 10,000 രൂപ വേതനം നൽകാനും ലോക് ഡൗൺ അവസാനിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചാൽ അധികമായി നൽകിയ വേതനം 10 മാസം കൊണ്ട് അത് തിരിച്ചു പിടിക്കണമെന്നും സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. പല ബാങ്കുകളും മാനുഷിക പരിഗണന വെച്ച് തുക തിരിച്ചു പിടിച്ചില്ലെങ്കിലും, പല ഭരണസമിതികളും നൽകിയ മുഴുവൻ വേതനവും തിരിച്ചുപിടിച്ചു എന്നൊരു ആരോപണവുമുണ്ട്. പത്തു വർഷം തുടർച്ചയായി ജോലി ചെയ്യുന്നവരെ 4000 രൂപ സ്ഥിരവരുമാനം നൽകി പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണമെന്നും 5000 രൂപ കമ്മീഷൻ നൽകണമെന്നും പെൻഷൻ പ്രായം 70 വയസ്സാക്കണമെന്നും വ്യവസ്ഥയുണ്ട്. ലോക് ഡൌൺ കാലത്ത് ഈ ആനുകൂല്യം ലഭിക്കുമോ എന്നും വ്യക്തതയില്ല. 10 വർഷം കാലാവധി ആകാത്തവർക്ക് ഇതും ലഭിക്കില്ല.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിതി കഴിഞ്ഞ തവണത്തേക്കാളും ഗുരുതരമാണ്. മറ്റു വരുമാനമാർഗ്ഗമൊന്നുമില്ലാതെ പൂർണ്ണമായും സഹകരണ സ്ഥാപനങ്ങളെ ആശ്രയിച്ചു കഴിയുന്ന കളക്ഷൻ ഏജൻറ്മാരും മറ്റു സഹകരണ സ്ഥാപനങ്ങളായ കോഫി ഹൌസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കും വരുമാനം ചോദ്യചിഹ്നമാവുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും തീരുമാനമൊന്നുമായില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment