കാക്കൂർ സഹകരണ ബാങ്ക് : CDS അംഗങ്ങൾക്ക് സ്വീകരണം നൽകി
കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തിരുമാറാടി പഞ്ചായത്തിൽ പുതിയതായി തെരഞ്ഞടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾക്ക് സ്വീകരണം നൽകി.
ബാങ്കുമായി ചേർന്ന് കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി നൂതനമായ വ്യവസായ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ ബോർഡ് അംഗം വർഗീസ്മാണി,
സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.. യോഗത്തിൽ ബാങ്കുമായി ചേർന്ന് നടത്തി വരുന്ന പ്രവർത്തനങ്ങളായ "മുറ്റത്തെ മുല്ല,JLG" എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ചും വിലയിരുത്തി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment