യൂബര്‍ മോഡലില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നു
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് യൂബര്‍, ഓല മോഡലില്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നു.നവംബര്‍ 1ന് പ്രവര്‍ത്തനം ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐ.ടി, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നത്.
ലേബര്‍ കമ്മിഷണറേയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനേയും ഐടിഐ ലിമിറ്റഡിനേയും ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാര്‍ട്ട് ഫോണ്‍ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.
പൈലറ്റ് പ്രൊജക്‌ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തും. ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോര്‍ഡ് ഒരുക്കും. നടത്തിപ്പിലേക്കായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അഡ്വാന്‍സ് ചെയ്യും. ഈ തുക പദ്ധതി നടപ്പിലാക്കുമ്പോൾ സര്‍ക്കാരിന് ലഭിക്കുന്ന തുകയില്‍ നിന്ന് തിരികെ ലഭ്യമാക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment