കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം 30 ന്
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം എന്നിവ
ജൂലൈ 30 (ബുധനാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലെ ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ബയോമെട്രിക് മസ്റ്ററിങ് ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ടി.എന്‍. വാസവും ഇ- ഓഫീസ് ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലും നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷനാകും.
സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള,
വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവി കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി ആര്‍. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment