കരനെൽ കൃഷിയിൽ വിജയഗാഥ സൃഷ്ട്ടിച്ച് തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്ക്
കരനെൽ കൃഷിയിൽ വിജയഗാഥ സൃഷ്ടിക്കുകയാണ് തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്ക്. ബാങ്ക് ജീവനക്കാർ ടൗണിലെ മുഖ്യ ശാഖയോടനുബന്ധിച് കരനെൽ കൃഷി നടത്തിയാണ് 100 മേനി വിജയം കൊയ്തത് . തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു .60 സെന്റ് സ്ഥലത്ത് ജീരകശാല ,തൊണ്ണൂറാൻ ,തുടങ്ങിയ നെല്ലിനങ്ങളാണ് കൃഷിചെയ്തത്.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി വിവിധയിനം പച്ചക്കറികൾ ,നെല്ല് ,വാഴ തുടങ്ങിയവ കൃഷി ചെയ്ത് ഒരു നാടിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന കാര്യത്തിൽ ബാങ്ക് മുൻ നിരയിൽ പ്രവർത്തിച്ചു .ബാങ്ക് പ്രസിഡന്റ് അഡ്വ .കെ .കെ .രാജേന്ദ്രൻ തൃക്കരിപ്പൂർ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ ,അസിസ്റ്റന്റ് പി .ഗീത വൈസ് .പ്രസിഡന്റ് വി .വി .വിജയൻ മാനേജിങ് ഡയറക്ടർ കെ .ശശി ,ഡയറക്ട് ബോർഡ് അംഗങ്ങളായ ടി .വി .ബാലകൃഷ്ണൻ ,ധനഞ്ജയൻ മാസ്റ്റർ, ബാങ്ക് ജീവനക്കാരായ സി .സേതു മാധവൻ ,ഇ .വി .ഗണേശൻ ,കെ .പദ്മനാഭൻ ,യു .ജയരാജൻ ,കെ .പവിത്രൻ ,ഇ .പി .കുഞ്ഞിക്കണ്ണൻ ,കെ .യു .രാമദാസ് ,എൻ .ഷാജി എന്നിവർ പങ്കെടുത്തു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment