പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് എ ടി എം കൗണ്ടർ ആരംഭിച്ചു
പറവൂർ - വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് എ.ടി.എം, സി ഡി എം കൗണ്ടർ ആരംഭിച്ചു.
ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ബാങ്കിൻ്റെ മുൻ ഭരണസമിതി അംഗവും ലക്ഷ്മി കോളേജ് പ്രിൻസിപ്പാളുമായ എം.വി.ജോസ് മാസ്റ്റർ കാർഡ് ഉപയോഗിച്ച് ആദ്യ ഇടപാട് നടത്തി.
ഏത് ബാങ്കിന്റെയും കാർഡുകൾ മാസ്റ്റർ, വിസ, റുപ്പെ എന്ന വ്യത്യാസമില്ലാതെ ഉപയോഗിച്ച് പണം പിൻവലിക്കാം. കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളിലേക്ക് സി ഡി എം സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറി കെ.എസ്.ജയ് സി, ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment