മടിക്കൈ സഹകരണ ബാങ്ക് ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മധുരക്കിഴങ്ങു കൃഷി ആരംഭിച്ചു
മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മധുരക്കിഴങ്ങു കൃഷി ആരംഭിച്ചു.അടുക്കത്ത്പറമ്പിലെ 60 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത് . ബാങ്ക് വൈസ് പ്രസിഡന്റ് ഒ .കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .ഡയറക്ടർ എം .പ്രശാന്ത് അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ ഒ .വി നാരായണൻ ,വി .വി വിജയൻ ,കെ .കുഞ്ഞിരാമൻ ,ഇ .ദാമോദരൻ ,സെക്രട്ടറി പി .രമേശൻ ,അസിസ്റ്റന്റ് സെക്രട്ടറി കെ .വി .ബാലൻ തുടങ്ങിയവർ സംസാരിച്ചു .ബാങ്ക് ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment