സാഹിത്യ പ്രവർത്തക സഹകരണ സംഘം വക "അക്ഷരം മ്യൂസിയം"
കോട്ടയം :സാഹിത്യ പ്രവർത്തക സഹകരണ സംഘം നിർമ്മിക്കുന്ന
"അക്ഷരം മ്യൂസിയത്തിന്റെ " ശിലാസ്ഥാപനം നടന്നു. നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് മ്യൂസിയത്തിനുവേണ്ടിയുള്ള കെട്ടിടം ഉയരുക. ഒരു പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന.
4 ഘട്ടമായാണ് നിർമാണം.
കവിതാ വിഭാഗം , ഗദ്യ സാഹിത്യം, വൈജ്ഞാനിക സാഹിത്യം )എന്നിങ്ങനെയാണ് നാലു ഘട്ടങ്ങൾ. മ്യൂസിയത്തിൽ എല്ലാ വിഭാഗങ്ങളിലും കാര്യങ്ങൾ വിഡിയോ ഓഡിയോ ക്രമീകരണങ്ങളോടെ വിശദീകരിക്കും. സന്ദർഭത്തിന് ഉതകുന്ന ചുമർച്ചിത്രരചനകളും ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ "വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും" തുടർന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള ഘട്ടങ്ങളും ഉണ്ടാകും . ഗുഹാ ചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, മുതലുള്ള കാര്യങ്ങൾ. ഗോത്രഭാഷ, സാക്ഷരതാ പ്രവർത്തനം, എസ്പിസിഎസിന്റെ ചരിത്രം. പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ സന്ദർശനവും കഴിഞ്ഞാൽ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളിൽ ഫോക് ലോർ കലാരൂപങ്ങളുടെ ഡിജിറ്റൽ ആവിഷ്‌കാരം ഉണ്ടാകും.
രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെ സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നാടൻപാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങൾ എന്നിവയിൽ തുടങ്ങി സമകാലിക കവിതകളിൽ വരെ എത്തി നിൽക്കും. ഇവയുടെയെല്ലാം ദൃശ്യ -ശ്രാവ്യ പ്രദർശനം ഉണ്ടാകും. മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും. നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളുണ്ടാകും. നാടക ശാഖയ്ക്കായി പ്രത്യേകം ഇടം ക്രമീകരിക്കുന്നുണ്ട്. എഴുത്തുകാരുടെ ജീവചരിത്രവും ഇവിടെ പ്രദർശിപ്പിക്കും.
വൈജ്ഞാനിക സാഹിത്യകാലം എന്ന 4 -ാം ഘട്ടത്തിൽ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment